ഇതൊരു പേപ്പർ വിത്ത് പേനയാണ്. ഇതിൽ റീഫിൽ മാത്രമാണ് പ്ലാസ്റ്റിക് ഉള്ളത്. ഈ പേനയുടെ ഉള്ളിൽ ഒരു ചെറു മരത്തിന്റെയോ പച്ചക്കറിയുടെയോ പൂക്കളുടെയോ വിത്ത് അടങ്ങിയിട്ടുണ്ട്. ഉപയോഗം കഴിഞ്ഞു കളയുമ്പോൾ പേപ്പർ ഭൂമിയിൽ അലിഞ്ഞു ചേരുന്നതോടൊപ്പം ഒരു തൈ നിൽക്കുകയും ചെയ്യുന്നു. അങ്ങിനെ പ്ലാസ്റ്റിക് മുക്ത പദ്ധതിയിൽ നമ്മളും ഒരു ഭാഗമാവുന്നു